ഇരിങ്ങാലക്കുട ഞവരിക്കുളം വൃത്തിയാക്കൽ; ലഭിച്ചത് നൂറു കണക്കിന് മദ്യക്കുപ്പികൾ.

ഇരിങ്ങാലക്കുട നഗരമധ്യത്തിലെ ഞവരിക്കുളം വൃത്തിയാക്കൽ ആരംഭിച്ചു.

ഇരിങ്ങാലക്കുട:

ഇരിങ്ങാലക്കുട പട്ടണത്തിന്റെ ഒത്തനടുവിലായി ബൈപാസ് റോഡിനരികിൽ സ്ഥിതിചെയ്യുന്ന ഞവരിക്കുളം കാടുപിടിച്ചിട്ട് നാളേറെയായി. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഇപ്പോൾ കുളത്തിനരുകുവശം വൃത്തിയാക്കൽ നടക്കുന്നത്. കുളത്തിന്റെ അരികിലെ കുറച്ചുഭാഗം മാത്രം വൃത്തിയാക്കുന്നതിനിടയിൽ നൂറു കണക്കിന് മദ്യക്കുപ്പികളാണ് ഇവിടെ നിന്നും ലഭിച്ചത്. ഇവരുടെ കാലുകളിൽ കുപ്പിച്ചില്ലുകൾ കയറി അപകടം ഉണ്ടാകാറുണ്ട്.

ഏറെ കാലത്തിനു മുൻപ്‌ നഗരസഭാ കുളം വൃത്തിയാക്കി ഒരടിയിൽ നടപ്പാതകൾ ടൈൽസ് വിരിച്ച് ഹാൻഡ്റയിലുകളും സ്ഥാപിച്ച് കുളം നവീകരിച്ചിരുന്നു. പിന്നീട് ഇവിടെ വേണ്ടത്ര ശ്രദ്ധയില്ലാത്തതിനെ തുടർന്നാണ് ചുറ്റും കാട് കയറിയും ടൈൽസുകൾ പൊട്ടിപൊളിഞ്ഞും സാമൂഹ്യ വിരുദ്ധർ പ്രദേശം താവളമാക്കിയതിന്റെ തെളിവുകളാണ് കുളത്തിനരികിൽനിന്നും ലഭിച്ച മദ്യക്കുപ്പികൾ എന്ന് പ്രദേശവാസികൾ പറയുന്നു. കുളത്തിനരികിലെ കാട് വെട്ടിത്തെളിക്കുന്നതോടൊപ്പം പൊട്ടിയ ടൈൽസുകൾ മാറ്റിയും പൊതുജനങ്ങൾക്കിരിക്കാനുള്ള സൗകര്യത്തോടുകൂടി കുളത്തിന്റെ നവീകരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Posts