ഇസാക് ഹെർസോഗ് ഇസ്രായേൽ പ്രസിഡണ്ട്.

ഇസാക്​ ഹെർസോഗിനെ ഇസ്രായേലിന്റെ 11ാ മത്തെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.

ജറുസലേം:

മുതിർന്ന രാഷ്​ട്രീയ നേതാവ്​ ഇസാക്​ ഹെർസോഗിനെ ഇസ്രായേലിന്റെ 11ാ മത്തെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പാർലമെന്റിലെ രഹസ്യ ബാലറ്റിലൂടെയാണ്​ ഹെർസോഗിനെ തെരഞ്ഞെടുത്തത്​120 അംഗ നെസെറ്റിൽ 87 പേരുടെ പിന്തുണയോടെ മിറിയം പെരെറ്റ്സിനെ പരാജയപ്പെടുത്തിയാണ് ‘ബൂഗി’ എന്നറിയപ്പെടുന്ന ഹെർസോഗിന്റെ വിജയം.

ലേബർ പാർട്ടി നേതാവായ ഹെർസോഗ് 1983 മുതൽ 1992 വരെ ഇസ്രായേൽ പ്രസിഡണ്ടായിരുന്ന ചെയിം ഹെർസോഗിന്റെ മകനാണ്​. ആദ്യമായാണ്‌ അച്ഛനും മകനും ഇസ്രായേൽ പ്രസിഡണ്ടാവുന്നത്‌.

നിലവിലെ പ്രസിഡണ്ട് റ്യൂവെൻ റിവ്‌ലിന്റെ പിൻഗാമിയായി ജൂലൈ ഏഴിനു ഹെൾസോഗ്‌ അധികാരമേൽക്കും. 2015 പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്നു. 2003 മുതൽ 2018 വരെ പാർലമെന്റിൽ അംഗമായി. വിവിധ വകുപ്പുകളിൽ മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇസ്രായേലിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധ സംഘടനയായ ജ്യൂയിഷ്​ ഏജൻസിയുടെ തലവനായി ​പ്രവർത്തിച്ചുവരികയായിരുന്നു ഹെർസോഗ്​.

താൻ എല്ലാവരുടെയും പ്രസിഡണ്ടാണെന്നും ഇസ്രായേലിലെ മുഴുവൻ ജനങ്ങളെയും സേവിക്കുന്നത് തനിക്ക് ലഭിച്ച ബഹുമതിയാണെന്നും ഹെർസോഗ്​ പറഞ്ഞു.

Related Posts