ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ പി എസ് സി അംഗീകൃത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ഇരിങ്ങാലക്കുട:

ഇരിങ്ങാലക്കുട ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, (6 വര്‍ഷ കോഴ്‌സ് )ചെണ്ട, മദ്ദളം(4 വര്‍ഷ കോഴ്‌സ്), ചുട്ടി (3 വര്‍ഷ കോഴ്‌സ്) എന്നീ വിഷയങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. ഏഴാം ക്ലാസ് പാസാണ് ഡിപ്ലോമ കോഴ്സുകളില്‍ പ്രവേശനത്തിന് നിശ്ചയിച്ചിരിക്കുന്ന കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. പട്ടിക ജാതി, പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. പരിശീലനവും താമസവും സൗജന്യമാണ്. കഥകളി വേഷം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുണ്ടായിരിക്കും. കൂടാതെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യവും നല്‍കും. താല്‍പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍ നമ്പറുമടങ്ങുന്ന അപേക്ഷ വെള്ളകടലാസ്സില്‍ തയ്യാറാക്കി സ്വന്തം മേല്‍വിലാസം എഴുതി അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം മെയ് 15 ന് മുന്‍പ് കലാനിലയം ഓഫീസില്‍ ലഭിക്കത്തക്ക വിധം അയ്ക്കുക. വിലാസം: സെക്രട്ടറി, ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121. ഫോണ്‍: 0480 2822031.

Related Posts