ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ വിജയവുമായി ഇറ്റലി.

യൂറോ കപ്പ് 2021 ന്റെ ആദ്യ മത്സരത്തിൽ തുർക്കിക്കെതിരെ 3-0 ന് ജയിച്ച ഇറ്റലി റോമിൽ ചരിത്രം കുറിച്ചു.

റോം :

യൂറോ കപ്പ് 2021 ന്റെ ആദ്യ മത്സരത്തിൽ തുർക്കിക്കെതിരെ 3-0 ന് ജയിച്ച ഇറ്റലി റോമിൽ ചരിത്രം കുറിച്ചു. ചരിത്രത്തിൽ ആദ്യമായി ഇറ്റലി യൂറോ കപ്പിൽ 3 ഗോളിന് വിജയിച്ചു.

തുടക്കത്തിൽ തന്നെ ഇറ്റലി ആധിപത്യം പുലർത്തിയെങ്കിലും പലപ്പോഴും തുർക്കിയുടെ ഡിഫൻസിൽ അവസാനിക്കുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ പകുതിയിൽ ഇടയ്ക്കിടെയുള്ള അസൂറികളുടെ ആക്രമണത്തിൽ നിന്ന് തുർക്കിഷ് പട ഏറെ പ്രതിരോധം തീർത്തു. ആദ്യ പകുതിയിലെ അവസാന മിനുട്ടുകളിൽ തുർക്കിയുടെ ഹാൻഡ്‌ബോളിന് പെനാൽറ്റി നൽകേണ്ടതില്ലെന്ന് റഫറിയുടെ തീരുമാനത്തോടെ ഭാഗ്യം തുർക്കിക്കൊപ്പം ആകുമെന്ന് കണക്ക് കൂട്ടിയത് വെറുതെയായി. സൃഷ്ടിച്ച സമ്മർദ്ദ തന്ത്രം അറ്റാക്കിങ് അത്രമാത്രം കഠിനമായിരുന്നു. ആദ്യ പകുതിയിൽ തന്നെ 13 ഷോട്ടുകൾ നേടി.

തുടർന്ന് രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ഇറ്റാലിയൻ സ്‌ട്രൈക്കർ ബെരാർഡിയിൽ നിന്നുള്ള ഒരു ഷോട്ട് മെറിഹ് ഡെമിറലിന് പ്രതിരോധത്തിൽ കണക്ക് കൂട്ടലുകൾ പിഴച്ചു. തടയാൻ കഴിയാതെ പോയപ്പോൾ പന്ത് വലയിൽ പതിച്ചു. ഫലത്തിൽ സെൽഫ് ഗോളോടെ ഇറ്റലി ഒരു ഗോളിന് ലീഡ് നേടി.

പിന്നീട് തുടർച്ചയായുള്ള അറ്റാക്കിങ് ഇറ്റലി തുടർന്നു. 66, 79 മിനുട്ടുകളിൽ ഇമ്മോബൈലും ഇൻ‌സൈനും ഗോൾ നേടിയപ്പോൾ തുർക്കിയുടെ പതനം സമ്പൂർണമായി.

ആദ്യ പകുതിയിൽ 70% വരെ കൈവശം ആധിപത്യം പുലർത്തിയിട്ടും തുർക്കിഷ് പ്രതിരോധ കോട്ട തകർക്കുന്നതിൽ അസൂറികൾ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

ആദ്യ പകുതിയിലെ തുർക്കിയുടെ പന്തിന്മേലുള്ള അച്ചടക്കം അവർക്ക് ഒരു സമനിലയെങ്കിലും നേടാമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ സ്വിറ്റ്സർലൻഡിനും വെയിൽസിനുമെതിരെ പോയിന്റുകൾ നേടാൻ ജയത്തിലേക്ക് നീങ്ങാൻ ഏറെ പ്രയാസപ്പെടേണ്ടി വരും.

യൂറോ ചരിത്രത്തിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിലെ ഏറ്റവും വലിയ വിജയ മാർജിൻ കൂടിയാണിത്.

Related Posts