ഉപ്പുമാവിന്റെ ഗന്ധം....

ഓർമ്മത്താൾ - 3

ഉപ്പുമാവിന്റെ ഗന്ധം....

ഒന്ന് മുതൽ എഴ് വരെ

തൃപ്രയാർ എ.യു.പി.സ്കൂളിലാണ് പഠിച്ചത്. അന്നത്തെ ഹെഡ്മാസ്റ്റർ വി കെ ഗോപിനാഥൻ മാഷായിരുന്നു.

പതിനൊന്നു മണിയാകുമ്പോൾ സ്കൂൾ ഓഫീസിന് അടുത്തുള്ള പാചക പുരയിൽ നിന്നും മീനാഷി അമ്മായി ഉണ്ടാക്കുന്ന ഗോതമ്പ് ഉപ്പുമാവിന്റെ , നെയ്യിൽ വെന്ത ഗന്ധം ആ പരിസരമാകെ പടരും.

മുൻകൂട്ടി പേര് നൽകുന്നവർക്കും ഉച്ചക്ക് വീട്ടിൽ പോകാത്തവർക്കും ആണ് അന്നൊക്കെ ഉപ്പുമാവ് കിട്ടുക.

പേര് കൊടുക്കാത്തത് കൊണ്ടും, ഉച്ചഭക്ഷണം ഉള്ളത് കൊണ്ടും അന്ന് ആ ഉപ്പുമാവ് കഴിക്കാനുള്ള എന്റെ ആഗ്രഹം ബാക്കിയായി നിന്നു.

അന്നത്തെ ആ ഉപ്പുമാവിന്റെ ഗന്ധം ഓർത്ത്, ഇടക്ക് വീട്ടിൽ ഗോതമ്പരിയും നെയ്യും വാങ്ങി അമ്മയെ കൊണ്ട് അതു പോലെ ഉപ്പുമാവ് ഉണ്ടാക്കിച്ചു നോക്കും.

പക്ഷെ മീനാഷി അമ്മായി അന്നു ഉണ്ടാക്കുന്ന ഉപ്പുമാവിന്റെ ഗന്ധം ഒരിക്കലും കിട്ടിയില്ല.

Related Posts