എടത്തിരുത്തിയിൽ ഓട്ടോ ഡ്രൈവറുടെ മക്കൾക്ക് പഠനത്തിനായി സ്മാർട്ട് ഫോൺ നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

എടത്തിരുത്തി:

എടത്തിരുത്തിയിൽ ചൂലൂർ സോയ നഗർ സ്വദേശി ഓട്ടോ ഡ്രൈവർ ആയ യൂസഫ് ആണ് മക്കൾക്ക് പഠിക്കാൻ ഫോൺ ഇല്ലാതെ ബുദ്ധിമുട്ടിയപ്പോൾ ഉമ്മൻ ചാണ്ടിയെ വിളിച്ചത്. ഉമ്മൻ ചാണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും യു ഡി എഫ് സ്ഥാനാർത്ഥിയുമായിരുന്ന ശോഭ സുബിനെ വിളിച്ച് ഫോൺ തരപ്പെടുത്തി നൽകുവാൻ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ യൂസഫിൻ്റെ വീട്ടിലെത്തി ഫോൺ കൈമാറി. ശോഭ സുബിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന സ്മാർട്ട് കൈപമംഗലം പദ്ധതിയിൽ ആണ് യൂസഫിൻ്റെ മക്കൾക്ക് ഫോൺ നൽകിയത്. വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യഭ്യാസത്തിനും പഠനോപകരണങ്ങൾ നൽകുവാനും ശോഭ സുബിൻ ചെയർമാനായ ചാച്ചാജി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ബിരിയാണി ഫെസ്റ്റ് നടത്തിയിരുന്നു. ഉമ്മൻ ചാണ്ടി വിളിച്ച് ഒരു മണിക്കൂറിനുള്ളിൽ ഫോൺ എത്തിച്ചു നൽകുവാൻ കഴിഞ്ഞു. ഉമ്മൻ ചാണ്ടിയെ പോലുള്ള ഒരു നേതാവ് എന്നും പാവപ്പെട്ടവൻ്റെ പ്രതീക്ഷയും അത്താണിയുമാണ് എന്ന് ശോഭ സുബിൻ പറഞ്ഞു. സ്മാർട്ട് കൈപമംഗലം പദ്ധതിയിലൂടെ കൂടുതൽ വിദ്യാർത്ഥികളിലേക്ക് സഹായങ്ങൾ എത്തിക്കുമെന്നും ശോഭ സുബിൻ പറഞ്ഞു.

കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി വൈസ് പ്രസിഡണ്ട് സലിം പി പി മൊബൈൽ കൈമാറി. ഫോൺ നൽകിയ സമയത്ത് ഉമ്മൻ ചാണ്ടി ഓൺലൈനിൽ യൂസഫിൻ്റെ കുടുംബവും ആയും മകനുമായും സംസാരിച്ചു. നന്നായി പഠിക്കണമെന്ന ഉപദേശവും ആശംസയും നൽകിയാണ് ഉമ്മൻ ചാണ്ടി ഫോൺ വെച്ചത്. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് സർവ്വോത്തമൻ, ജനറൽ സെക്രട്ടറി അഫ്സൽ, ലിജോ ജോണി തുടങ്ങിയവരും പങ്കെടുത്തു.

Related Posts