എടത്തിരുത്തി പഞ്ചായത്ത് പതിനെട്ടാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സഹായവുമായി യൂത്ത് കെയർ പ്രവർത്തകർ.
എടതിരുത്തി:
ലോകം മുഴുവൻ കൊവിഡ് രണ്ടാം തരംഗത്തിൽ മുങ്ങി കൊണ്ടിരിക്കുമ്പോൾ എടത്തിരുത്തി പഞ്ചായത്ത് പതിനെട്ടാം വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും സഹായവുമായി യൂത്ത് കെയർ പ്രവർത്തകർ. വാർഡിലെ മുഴുവൻ കുടുംബങ്ങൾക്കും അരി വിതരണം നടത്തി വിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട ചാലക്കുടി എം പി ബെന്നി ബഹനാൻ നിർവഹിച്ചു. എടത്തിരുത്തി മണ്ഡലം മുൻ പ്രസിഡണ്ട് പി കെ പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇസ്മായിൽ വലിയകത്ത് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർമാരായ ഗിരിജ ടീച്ചർ ഫാത്തിമ അഷ്റഫ് കോൺഗ്രസ് നേതാക്കളായ കെ കെ രാജേന്ദ്രൻ, ഇൻഷാദ് വലിയകത്ത്, പി എം സലിം, ഫിറോസ്, അഷറഫ്, ബഷീർ, മൻസൂർ, റഷീദലി, നാസർ, ഷിബു തയ്യിൽ, തുടങ്ങിയവർ സംസാരിച്ചു.