എടവിലങ്ങ് പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുറക്കുന്നു.
എടവിലങ്ങിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ.
എടവിലങ്ങ്:
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി എടവിലങ്ങ് പഞ്ചായത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് തുറക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ എടവിലങ്ങ് പഞ്ചായത്തും ആരോഗ്യ വകുപ്പും ചേർന്നാണ് എഫ് എൽ ടി സി പ്രവർത്തിപ്പിക്കുക. മാടവന എം എം ഓഡിറ്റോറിയത്തിലാണ് മുപ്പത് കിടക്കകൾ ഒരുക്കികൊണ്ട് എഫ് എൽ ടി സി ആരംഭിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്ത കൊവിഡ് ബാധിതരെയാണ് ഇവിടെ പ്രവേശിപ്പിക്കുക. രോഗികൾക്ക് ഭക്ഷണം ഉൾപ്പടെയുള്ള സൗകര്യം ലഭ്യമാക്കുമെന്ന് കയ്പമംഗലം എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ പറഞ്ഞു.