എറിയാട് ഗ്രാമപഞ്ചായത്ത് 20-ാം വാർഡിൽ എൽ ഡി വൈ എഫ് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു.
എറിയാട്:
എറിയാട് ഗ്രാമപഞ്ചായത്ത് 20-ാം വാർഡിൽ എൽ ഡി വൈ എഫിന്റെ നേതൃത്വത്തിൽ കൊവിഡ് രണ്ടാം തരംഗത്തിൻ്റെ പാശ്ചാത്തലത്തിൽ ബുദ്ധിമുട്ടുന്ന 280 വീടുകളിലേക്ക് അവശ്യ സാധനങ്ങൾ അടങ്ങുന്ന കിറ്റും, 370 വീടുകളിൽ പച്ചക്കറി കിറ്റും, വാർഡിലെ 100 വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും, മുഴുവൻ വീടുകളിലും കപ്പ എന്നിവയും വിതരണം ചെയ്‌തു. കയ്പമംഗലം എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രസീന റാഫി സ്വാഗതം പറഞ്ഞു. എ ഐ വൈ എഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റി അംഗം കെ എ ഷിഹാബ് അധ്യക്ഷത വഹിച്ചു. സി പി ഐ കയ്പമംഗലം മണ്ഡലം കമ്മറ്റി അംഗം പി എച്ച് റാഫി, ഡി വൈ എഫ് ഐ അഴീക്കോട് ലൈറ്റ്ഹൗസ് യൂണിറ്റ് ഭാരവാഹികളായ സാലിഹ്, കണ്ണൻ, ആദർശ്, മുഹ്സിൻ, നിസാം, ഹാരിസ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.