എറിയാട് പഞ്ചായത്തിൽ എ ഐ വൈ എഫിന്റെ ഭക്ഷ്യവസ്തു വിതരണം.

എറിയാട്:

കൊവിഡ് കാലത്ത് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന പ്രവർത്തനത്തിലാണ് മേഖലയിലെ എ ഐ വൈ എഫ് പ്രവർത്തകർ. ഇതിന്റെ ഭാഗമായി എറിയാട് പഞ്ചായത്ത്‌ പതിനാറാം വാർഡിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. മേഖല സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി ഭക്ഷ്യവസ്തു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫിക്ക് കൈമാറി. സിപിഐ മണ്ഡലം കമ്മറ്റി അംഗം പി എച്ച് റാഫി, എ ഐ വൈ എഫ് മേഖല ജോയിന്റ് സെക്രട്ടറി ടി ബി ജിബിൻ, വൈസ് പ്രസിഡന്റ് ഗിരീഷ് സദാനന്ദൻ, മേഖല കമ്മറ്റി അംഗങ്ങളായ വിവേക്, മുരളീധരൻ അണക്കത്തിൽ എന്നിവർ പങ്കെടുത്തു.

Related Posts