എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ നർമ്മദ രവിയെ അനുമോധിച്ചു.
വലപ്പാട്:
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ നർമ്മദ രവിയെ വലപ്പാട് ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയർമാൻ സുധീര്‍ പട്ടാലി അനുമോദിച്ചു. വനിത ശിശുവികസന വകുപ്പിൻറെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച കുട്ടിൾക്കുള്ള 'ഉജ്ജ്വല ബാല്യം' ജില്ലാതല പുരസ്കാരം നേടിയ നർമ്മദ സ്പെഷൽ സ്കൂൾ കലാേത്സവത്തിൽ നാടോടി നൃത്തം, കവിത, ദേശഭക്തിഗാനം എന്നിവയിൽ ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. കൂടാതെ കേരള വുമൺസ് ബ്ളൈൻ്റ് ക്രിക്കറ്റ് ടീമിൽ അംഗം കൂടിയാണ്.