എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനം സർക്കാർ ഉറപ്പുവരുത്തണം; മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്.

കഴിമ്പ്രം: എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് ടു പഠനം ഉറപ്പു വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്. മുസ്ലിംലീഗ് കഴിമ്പ്രം മേഖല കമ്മിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചരിത്രത്തിൽ ആദ്യമായി 99.6% കുട്ടികളാണ് ഈ വർഷം വിജയിച്ചിട്ടുള്ളതെന്നും

അവർക്ക് ഉപരിപഠനത്തിന് ആവശ്യമായ സീറ്റകൾ കേരളത്തിലില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡണ്ട് സി കെ ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ

മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ എ ഹാറൂൻ റഷീദ് മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി ജില്ലാ വൈസ്‌ പ്രസിഡണ്ട് ടി യു ഉദയൻ, മുസ്ലിംലീഗ് നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് സി കെ അഷ്റഫ് അലി, ആർ എം മനാഫ്, പി എം ബഷീർ, സിജി സുരേഷ്, ഫാത്തിമസലീം, ഐ വി സുന്ദരൻ, മൈത്രി വൽസൻ, മുഹമ്മദ് ഹാരിസ് എ എ, അബ്ദുൽ കരീം വലിയകത്ത്, പി ഐ കരീം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അലി കഴിമ്പ്രം സ്വാഗതവും ഇ എം കബീർ നന്ദിയും പറഞ്ഞു.

Related Posts