എസ് എസ് എൽ സി വിജയികൾക്ക് അന്തിക്കാട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയിലെ ഒൻപതാം വാർഡിന്റെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി.

അന്തിക്കാട്:

അന്തിക്കാട് ഒമ്പതാം വാർഡിൽ എസ് എസ് എൽ സി പരീക്ഷയിൽ അഭിമാന വിജയം നേടിയ വിദ്യാർത്ഥികൾക്ക് വാർഡിലെ മൂന്ന് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ സി പി ഐ പ്രവർത്തകർ വിജയികളുടെ വീടുകളിൽ എത്തി ഉപഹാരം നൽകി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ കൃഷ്ണകുമാർ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അനുമോദിച്ചു. പരിപാടിക്ക് പഞ്ചായത്ത് ഭരണസമിതി അംഗം ടി പി രഞ്ജിത്ത് കുമാർ, സി പി ഐ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മറ്റി അംഗവുമായ ഷിബിൻ വാലത്ത്, എ ഐ വൈ എഫ് ജില്ലാ കമ്മറ്റി അംഗവും ലോക്കൽ കമ്മറ്റി അംഗവുമായ വൈശാഖ് അന്തിക്കാട്, ലോക്കൽ കമ്മറ്റി അംഗം ഷീബ അനിൽകുമാർ, മഹിളാസംഘം മേഖല പ്രസിഡണ്ട് ഷീബ ലക്ഷ്മണൻ, എ ഐ വൈ എഫ് പ്രവർത്തകരായ ശ്രീജിഷ്, നിജിൽ എന്നിവർ നേതൃത്വം നൽകി.

Related Posts