“മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം. കേരള പോലീസ് എപ്പോഴും നിങ്ങളോടൊപ്പം,” പൊലീസ് മീഡിയ സെന്റർ പറയുന്നു
എൻജോയ് എൻജാമി; ലെറ്റ്സ് ഫേസ് ഇറ്റ് ടുഗെതർ; വൈറൽ വീഡിയോ സോങ്ങുമായി കേരള പോലീസ്.
തിരുവനന്തപുരം:
കേരള പോലീസിന്റെ പുതിയ കൊവിഡ് -19 ബോധവൽക്കരണ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
കൊവിഡ് -19 പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള പുതിയ അവബോധ വീഡിയോ കേരള പോലീസ് പുറത്തിറക്കി. “മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം. കേരള പോലീസ് എപ്പോഴും നിങ്ങളോടൊപ്പം,” എന്ന ക്യാപ്ഷനോട് കൂടിയാണ് പൊലീസ് മീഡിയ സെന്റർ ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
അടുത്തിടെ ഹിറ്റായ ‘എൻജോയ് എൻജാമി’ എന്ന പാട്ടിന്റെ പാരഡിയുടെ രൂപത്തിൽ ഒരു ബോധവൽക്കരണ വീഡിയോ ആണ് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്.അടുത്തിടെ ഹിറ്റായ ‘എൻജോയ് എൻജാമി’ എന്ന പാട്ടിന്റെ പാരഡിയുടെ രൂപത്തിൽ ഒരു ബോധവൽക്കരണ വീഡിയോ ആണ് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അവരുടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുള്ളത്.
മാസ്ക് കൃത്യമായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങൾ പാട്ടിന്റെ വരികളായി വീഡിയോയിൽ അവതരിപ്പിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ സ്വീകരിക്കണമെന്നും പാട്ടിൽ പറയുന്നു.മാസ്ക് കൃത്യമായി ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങൾ പാട്ടിന്റെ വരികളായി വീഡിയോയിൽ അവതരിപ്പിക്കുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ സ്വീകരിക്കണമെന്നും പാട്ടിൽ പറയുന്നു.
കേരള പോലീസ് സൃഷ്ടിച്ച കോവിഡ് ബോധവൽക്കരണ വീഡിയോ വൈറലാകുന്നത് ഇതാദ്യമല്ല. 2020 മാർച്ചിൽ കേരള പോലീസിന്റെ 'ഹാൻഡ് വാഷ് ഡാൻസും' വളരെയധികം ശ്രദ്ധ നേടി. ആറ് കേരള പോലീസ് ഉദ്യോഗസ്ഥരും പൂർണ്ണ യൂണിഫോമും മാസ്‌കും ധരിച്ച് ഹിറ്റ് മലയാള ചിത്രമായ അയ്യപ്പനും കോശിയിലെ 'കലാകാത്ത' ഗാനത്തിന് നൃത്തം ചെയ്തു. ആ വീഡിയോയിലൂടെ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച പ്രകാരം കൈകഴുകുന്ന സുരക്ഷിതമായ രീതിയെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥർ പൊതുജനങ്ങളെ ബോധവത്കരിച്ചു.
പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയരക്ടർ വിപി പ്രമോദ് കുമാറാണ് വീഡിയോ സംവിധാനം ചെയ്തത്. ഹേമന്ദ് ആർ നായർ, ഷിഫിൻ സി രാജ്, രാജീവ് സിപി എന്നിവരാണ് കാമറ. ആദിത്യ എസ് നായർ, രജീഷ് ലാൽ വംശ എന്നിവരാണ് വരികളെഴുതിയത്. നഹൂം എബ്രഹാം, നിള ജോസഫ് എന്നിവരാണ് ഗായകർ.