എൻ എസ് എസ്/എൻ സി സി/എസ് പി സി യൂണിറ്റുകൾക്ക് ധനസഹായം അനുവദിക്കുന്നു.
ജില്ലയിലെ മികച്ച മൂന്ന് എൻ എസ് എസ്/എൻ സി സി/എസ് പി സി യൂണിറ്റുകൾക്ക് ധനസഹായം അനുവദിക്കുന്നു. ഗവൺമെൻ്റ്/എയ്ഡഡ് പ്രൊഫഷണൽ കോളേജുകളിൽ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെയും പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തും ഭിന്നശേഷിക്കാർക്കായി നടപ്പാക്കുന്ന മെഡിക്കൽ ക്യാമ്പ് പോലുള്ള വിവിധ പരിപാടികളിൽ സഹായം നൽകുന്നതുമായ ജില്ലയിലെ മികച്ച മൂന്ന് എൻ എസ് എസ്/എൻ സി സി/എസ് പി സി യൂണിറ്റുകൾക്കാണ് ധനസഹായം. സ്ഥാപനമേധാവി ശുപാർശ ചെയ്ത് ഫോട്ടോ സഹിതം ആഗസ്റ്റ് 31നകം തൃശൂർ ചെമ്പൂക്കാവുള്ള ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ധനസഹായത്തിനുള്ള അപേക്ഷ സമർപ്പിക്കണം. ആവശ്യമായ രേഖകൾ ജില്ലാ സാമൂഹ്യ നീതി ഓഫീസ്, ചെമ്പൂക്കാവ്, മിനി സിവിൽ സ്റ്റേഷൻ തൃശൂർ എന്ന വിലാസത്തിൽ അയക്കുകയോ കാര്യാലയത്തിൽ നേരിട്ട് എത്തിക്കുകയോ ചെയ്യാം.