എൻ എസ് എസ് അംഗങ്ങൾക്ക് പച്ചക്കറി പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു.
പുതുക്കാട്:
കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന തൊട്ടിപ്പാളിലെ എൻ എസ് എസ് കരയോഗം അംഗങ്ങൾക്ക് പച്ചക്കറി പവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു. എൻ എസ് എസ് കരയോഗം വൈസ് പ്രസിഡണ്ട് സി ആർ രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി കൃഷ്ണദാസ് വെളിയത്ത്, ട്രഷറർ ബാലചന്ദ്രൻ പുള്ളിശ്ശേരി, കമ്മിറ്റി അംഗങ്ങളായ അനിത രാമചന്ദ്രൻ, ശ്രീജി സുരേഷ്, ഉഷ രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കിറ്റുകൾ വീടുകളിൽ എത്തിച്ചു.