എൻ ഡി എ പ്രചാരണത്തിൽ ആവേശമുയർത്തി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ.

നാട്ടികയിലെ എൻ ഡി എ സ്ഥാനാർത്ഥി ലോചനൻ അമ്പാട്ടിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള റോഡ് ഷോയിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷനുമായ ശിവരാജ്സിങ് ചൗഹാൻ പങ്കെടുത്തു.

ചേർപ്പ് : നാട്ടികയിലെ എൻ ഡി എ സ്ഥാനാർത്ഥി ലോചനൻ അമ്പാട്ടിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായുള്ള റോഡ് ഷോയിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും ബി ജെ പി ദേശീയ ഉപാദ്ധ്യക്ഷനുമായ ശിവരാജ്സിങ് ചൗഹാൻ പങ്കെടുത്തു .
ചേർപ്പ് മേഖലയിൽ നടന്ന റോഡ്ഷോയിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു.
നാട്ടികയിൽ ഉറപ്പായും താമര വിരിയുമെന്ന് അദ്ദേഹം പറഞ്ഞു. താളമേളങ്ങളുടേയും, കുമ്മാട്ടിയുടേയും, കാവടിയുടേയും അകമ്പടിയോടെയാണ് അദ്ദേഹത്തെ നൂറുകണക്കിന് സ്ത്രീകളുൾപ്പെടെയുള്ള പാർട്ടി പ്രവർത്തകർ എതിരേറ്റത്.
സ്ഥാനാർത്ഥി ലോജനൻ അമ്പാട്ട്, മംഗലാപുരം സൗത്ത് എം എൽ എ വേദവ്യാസ കമ്മത്ത്, മണ്ഡലം പ്രസിഡന്റ്‌ ഇ പി ഹരീഷ് മാസ്റ്റർ എന്നിവർ നയിച്ച റോഡ് ഷോയ്ക്ക് ജന. സെക്രെട്ടറിമാരായ സേവ്യൻ പള്ളത്ത്, എ കെ ചന്ദ്രശേഖരൻ, ജില്ലാ സെക്രട്ടറി പ്രശാന്ത് ലാൽ, ഷൈൻ നെടിയിരുപ്പിൽ, രാജീവ് കണാറ, മനോഷ് ബ്രാരാത്ത്, കെ വി അരുൺ ഗിരി, ഭഗീഷ് പുരാടൻ, അമൽ, ജയമോഹൻ, സി വിജയൻ, എം വി വിജയൻ, ലാൽ ഊണുങ്ങൽ, സി എസ്‌ സുനിൽ, കവിത ഷണ്മുഖൻ, ഝാൻസി എന്നിവർ നേതൃത്വം നല്കി. നാട്ടികയിലെ ഹെലിപാഡിലെത്തിയ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയെ ബി ജെ പി മണ്ഡലം പ്രസിഡൻറ് ഇ പി ഹരീഷ് മാസ്റ്റർ, ജന:സെക്രട്ടറി എ കെ ചന്ദ്രശേഖരൻ, ലാൽ ഊണുങ്ങൽ, നാട്ടിക ഗ്രാമ പഞ്ചായത്തിലെ മൂന്ന് ബി ജെ പി ജനപ്രതിനിധികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

ജയൻ ബോസ്.

Related Posts