എൻ സി സി ഒ ഇ ഇ ഇ കുറ്റ വിചാരണ സമരം അരിമ്പൂരിൽ.
അരിമ്പൂർ:
നാഷണൽ കോ-ഓർഡിനേഷൻ കമ്മറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ നേതൃത്വത്തിൽ അരിമ്പൂർ പോസ്റ്റ് ഓഫീസിനുമുന്നിൽ കുറ്റവിചാരണ സമരം നടത്തി. എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. ബാബു കെ യു അധ്യക്ഷത വഹിച്ചു. 2021 ലെ വൈദ്യുതി ഭേദഗതി നിയമത്തിന് എതിരായി കേന്ദ്ര സർക്കാരിനെ കുറ്റവിചാരണ നടത്തുന്നതിന്റെ ഭാഗമായാണ് സമരം നടത്തിയത്. കെ വേണു, ഷീന തുടങ്ങിയവർ പങ്കെടുത്തു.