എ ഐ വൈ എഫ് അഴീക്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മേഖലാതല പഠനോപകരണ വിതരണോദ്ഘാടനവും, കൊട്ടിക്കൽ-മരപാലം യൂണിറ്റ് വിപുലീകരണ യോഗവും നടന്നു.

അഴീക്കോട് പ്രദേശത്തെ അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകി.

അഴീക്കോട്:

എ ഐ വൈ എഫ് അഴീക്കോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ മേഖലാതല പഠനോപകരണ വിതരണോദ്ഘാടനവും, കൊട്ടിക്കൽ-മരപാലം യൂണിറ്റ് വിപുലീകരണ യോഗവും നടന്നു. അഴീക്കോട് പ്രദേശത്തെ അർഹരായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് കൊട്ടിക്കൽ നടന്ന ചടങ്ങ് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡണ്ട് ഗിരീഷ് സദാനന്ദൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അരുൺജിത്ത് കാനപ്പിള്ളി, മേഖല കമ്മറ്റി അംഗം പി കെ ആഷിക്ക് എന്നിവർ സംസാരിച്ചു. സി പി ഐ കയ്പമംഗലം മണ്ഡലം കമ്മറ്റി അംഗം പി എച്ച് റാഫി മുഖ്യ അതിഥിയായിരുന്നു.

എ ഐ വൈ എഫ് കൊട്ടിക്കൽ-മരപാലം യൂണിറ്റ് വിപുലീകരണ യോഗം കയ്പമംഗലം മണ്ഡലം സെക്രട്ടറി സി കെ ശ്രീരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി കെ ഷിജീഷ് മുഖ്യ അതിഥിയായ യോഗത്തിൽ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. യൂണിറ്റ് പ്രസിഡണ്ടായി നിഹാല, സെക്രട്ടറിയായി മുഹമ്മദ് സാഹിൽ, ജോയിന്റ് സെക്രട്ടറി അമീൻ, വൈസ് പ്രസിഡണ്ട് ലമ്യ എന്നിവരെയും മുഹമ്മദ്, അനുശ്രീ, നിസാൽ, ഐഷ തുടങ്ങിയവരെ എക്സിക്യുട്ടീവ് കമ്മറ്റിയായും തെരഞ്ഞെടുത്തു. മേഖല ജോയിന്റ് സെക്രട്ടറി ടി ബി ജിബിൻ, മേഖല കമ്മറ്റി അംഗങ്ങളായ സുരേന്ദ്രൻ ദാസ്, സി കെ അഫ്സൽ, യു എ ഷാജി എന്നിവർ പങ്കെടുത്തു.

Related Posts