എ ഐ വൈ എഫ് ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി പെരിങ്ങോട്ടുകര പെട്രോൾ പമ്പിനു മുൻമ്പിൽ എ ഐ വൈ എഫ് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പെരിങ്ങോട്ടുകര:
എ ഐ വൈ എഫ് ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി നാട്ടിക മണ്ഡലത്തിലെ പെരിങ്ങോട്ടുകര പെട്രോൾ പമ്പിനു മുൻമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പി സന്ദീപ് സമരം ഉദ്ഘാടനം ചെയ്തു. പാചക വാതക വില പിൻവലിക്കുക, ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, ഭഗത്സിംഗ് ദേശീയ തൊഴിൽ വ്യവസ്ഥ നടപ്പിലാക്കുക, വാക്സിൻ എല്ലാവർക്കും ഒരുപോലെ സൗജന്യമാക്കുക. എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് എ ഐ വൈ എഫ് ജൂലൈ 9 ദേശീയ പ്രക്ഷോഭ ദിനമായി പ്രഖ്യാപിച്ചത്. നാട്ടിക മണ്ഡലം പ്രസിഡണ്ട് വൈശാഖ് അന്തിക്കാട്, മണ്ഡലം കമ്മറ്റി അംഗങ്ങളായ ജെയിൻ, ഗുലാബ് ചന്ദ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗം പ്രകാശ് പള്ളത്ത് അധ്യക്ഷത വഹിച്ചു. വിവേക്, പ്രിൻ്റു, സിഷിൽ സത്യൻ, സുബിൻ, ജ്യോതിസ് എന്നിവർ നേതൃത്വം നൽകി.