എ ഐ വൈ എഫ് വലപ്പാട് പഞ്ചായത്ത് കമ്മിറ്റി മൊബൈൽ ഫോൺ ചലഞ്ച് നടത്തി.
വലപ്പാട്:വലപ്പാട്:
ഓൺലൈൻ പഠനത്തിനായി കരയാവട്ടം UP സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് എ ഐ വൈ എഫ് വലപ്പാട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ ഫോൺ നൽകി. നാട്ടിക എം എൽ എ, സി സി മുകന്ദൻ പ്രധാനധ്യാപിക സിന്ധുവിന് ഫോൺ നൽകി ഉദ്ഘാടനം ചെയ്തു.
എ ഐ വൈ എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി കിഷോർ വാഴപുള്ളി അധ്യക്ഷനായ ചടങ്ങിൽ കർഷക സംഘം പഞ്ചായത്ത് പ്രസിഡണ്ട് സുചിന്ദ് പുല്ലാട്ട് സ്വാഗതം പറഞ്ഞു. സി പി ഐ എൽ സി സെക്രട്ടറി എ ജി സുഭാഷ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചടങ്ങിൽ സ്കൂൾ മനേജർ ദിലീഷ് തയ്യിൽ, സ്റ്റാഫ് അംഗങ്ങൾ, ലാൽ കച്ചില്ലം, ബി കെ എം യു പഞ്ചായത്ത് പ്രസിഡണ്ട് കണ്ണൻ വലപ്പാട് എന്നിവർ സന്നിഹിതരായിരുന്നു.