എം പിസ് കൊവിഡ് കെയറിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്തു.

പുതുക്കാട്:

എം പി. ടി എൻ പ്രതാപന്റെ എം പിസ് കൊവിഡ് കെയറിന്റെ നേതൃത്വത്തിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. എം പിസ് ബ്രിഗ്രേഡ്സുകൾക്കും തൃക്കൂർ ഗ്രാമപഞ്ചായത്ത് ആശാ പ്രവർത്തകർക്കുമാണ് വിവിധതരം ഔഷധസസ്യങ്ങൾ വിതരണം ചെയ്തത്. പഞ്ചായത്ത് പ്രസിഡണ്ട് മോഹനൻ തൊഴുക്കാട്ട് ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ എം പിസ് കൊവിഡ് കെയർ നിയോജകമണ്ഡലം കോർഡിനേറ്റർ പ്രീബനൻ ചുണ്ടേലപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഷാന്റോ തറയിൽ, ജയൻ മുണ്ടക്കൽ, പ്രജിത്ത് കരുമത്തിൽ, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.

Related Posts