ഏങ്ങണ്ടിയൂർ ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിലേക്ക് ഭക്തൻ വഴിപാടായി മാസ്കുകൾ നൽകി.

ഏങ്ങണ്ടിയൂർ:
ഏങ്ങണ്ടിയൂർ ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിലേക്ക് ഭക്തൻ നൽകിയ മാസ്കുകൾ ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് 12ാം വാർഡ് മെമ്പർ അനിത മുരുകേശനും, തളിക്കുളം അനിമൽ കെയർ സൊസൈറ്റി പ്രവർത്തകർക്കും കൈമാറി. അനിമൽ കെയർ പ്രവർത്തകരായ കെ കെ ശൈലേഷ്, ശ്രീജൻ പെടാട്ട്, അജിത് കുമാർ ഏങ്ങണ്ടിയൂർ, അയ്യപ്പൻ, അന്തിക്കാട്ട്, പൊതുപ്രവർത്തകൻ ജയൻ ബോസ്, എന്നിവർ സന്നിഹിതരായിരുന്നു.