ഏഴ് ഇന്ത്യൻ താരങ്ങളെ നിർബന്ധമായും ടീമുകൾ കളിപ്പിക്കണം.
ഐ എസ് എൽ ഫുട്‌ബോളിന്റെ പുതിയ സീസണിൽ മാറ്റങ്ങൾ വരുന്നു.
കൊച്ചി:
ഐ എസ് എൽ ഫുട്‌ബോളിന്റെ പുതിയ സീസണിൽ ആറും അഞ്ചുമായിരുന്ന കഴിഞ്ഞ സീസണുകളിലെ വിദേശ താരങ്ങളുടെയും ഇന്ത്യൻ താരങ്ങളുടെയും എണ്ണത്തിൽ മാറ്റങ്ങൾ വരുന്നു. ഇനി മുതൽ കളിക്കളത്തിൽ ഏഴ് ഇന്ത്യൻ താരങ്ങളെ നിർബന്ധമായും ടീമുകൾ കളിപ്പിക്കണം. വിദേശതാരങ്ങളുടെ എണ്ണം നാലായി ചുരുക്കണം. യഥാക്രമം ടീമിന്റെ ആകെ അംഗസംഖ്യ 35 ആയിരിക്കും. ഇതിൽ നാലുപേർ ഡെവ്‌ലപ്‌മെന്റ് താരങ്ങളായിരിക്കണം. രണ്ടുപേരെ ഒരേസമയം കളത്തിൽ ഇറക്കണം.