ഒമ്പതാം വയസ്സിൽ പഞ്ചാരിമേളത്തിൽ അരങ്ങേറ്റം കുറിച്ച് വൈഷ്ണവ്.

നാട്ടിക തൃപ്രയാറ്റ് മഹേഷിന്റെ മകൻ വൈഷ്ണവ് ആണ് നാട്ടിക വൈലി ദുർഗ്ഗാദേവി ക്ഷേത്രത്തിൽ അരങ്ങേറ്റംകുറിച്ചത്.

നാട്ടിക: നാട്ടിക തൃപ്രയാറ്റ് മഹേഷിന്റെ മകൻ വൈഷ്ണവ് ആണ് നാട്ടിക വൈലി ദുർഗ്ഗാദേവി ക്ഷേത്രത്തിൽഅരങ്ങേറ്റം കുറിച്ചത്.

ബഹ്റിനിൽ ആണ് വൈഷ്ണവിന്റെ കുടുംബം. അവിടെ നിന്നുമാണ് പഞ്ചാരി മേളം പഠിച്ചത്. സോപാനംവാദ്യകലാ സംഗമത്തിലെ സന്തോഷ് കൈലാസാണ് ഗുരു. നാട്ടിൽ പൂനാരി ഉണ്ണികൃഷ്ണന്റെ ശിക്ഷണവും ലഭിച്ചുവരുന്നു. പഞ്ചാരി മേളം പഠിച്ച് കഴിഞ്ഞ വൈഷ്ണവ് തായമ്പക പഠിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. വൈലിഉത്സവം ദിവസം തന്നെ അരങ്ങേറ്റം കുറിക്കുകയായിരുന്നു വൈഷ്ണവിന്റെ ആഗ്രഹം. നാലാം ക്ലാസ്സി ലാണ്വൈഷ്ണവ് പഠിക്കുന്നത്. ഷീബയാണ് അമ്മ. സഹോദരി വൈഗയും.

ജയൻ ബോസ്.

Related Posts