ഒരു ഡോസ്‌ വാക്‌സിൻ പോലും പാഴാക്കാതെ കേരളം.

ന്യൂഡൽഹി:

ഒരു ഡോസ്‌ വാക്‌സിൻ പോലും പാഴാക്കാതെ കേരളം.

കൊവിഡ്‌ വാക്‌സിനുകൾ പാഴാക്കാതെ ഉപയോഗിക്കുന്നതിൽ മികവ്‌ തുടർന്ന്‌ കേരളം. പാഴാക്കൽ സാധ്യത മുന്നിൽക്കണ്ട്‌ വാക്‌സിൻ നിർമാതാക്കൾ നൽകുന്ന അധിക ഡോസുകൾകൂടി ഉപയോഗിക്കുകയാണെന്ന്‌ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. വാക്‌സിൻ ഡോസുകൾ പാഴാക്കാത്ത സംസ്ഥാനങ്ങളായി കേരളത്തിനൊപ്പം ബംഗാളുമുണ്ട്‌. കേരളത്തിൽ മൈനസ്‌ 6.3 ആണ്‌ വാക്‌സിൻ പാഴാക്കൽ. ബംഗാളിൽ മൈനസ്‌ 5.4 ഉം ആണ്‌. വാക്‌സിൻ പാഴാക്കുന്നതിൽ മുന്നിൽ ജാർഖണ്ഡാണ്‌. 33.9 ശതമാനം വാക്‌സിൻ ഡോസുകൾ ജാർഖണ്ഡിൽ ഉപയോഗിക്കാനാകാതെ പാഴായി. ഛത്തീസ്‌ഗഢിൽ 15.7 ശതമാനവും മധ്യപ്രദേശിൽ 7.3 ശതമാനവും പഞ്ചാബിൽ ഏഴ്‌ ശതമാനവും വാക്‌സിൻ ഡോസുകൾ പാഴായി.

Related Posts