ഒറ്റക്ക് കഴിയുന്ന വയോധികയ്ക്ക് സുമനസുകളുടെ സഹായം.
പറപ്പൂക്കര:
പറപ്പൂക്കര പോങ്കോത്രയിൽ വീട്ടിൽ ഒറ്റക്ക് കഴിയുന്ന വയോധികയ്ക്ക് വീട്ടുപകരണങ്ങൾ വാങ്ങി നൽകി. പോങ്കോത്ര തണ്ടിക്കൽ ശാന്തക്കാണ് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച പണംകൊണ്ട് കട്ടിലും, വീട്ടുപകരണങ്ങളും വാങ്ങി നൽകിയത്. വാർഡ് മെമ്പർ കെ സി പ്രദീപിൻ്റെ നേതൃത്വത്തിൽ ആർ ആർ ടി അംഗങ്ങൾ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകി.