ഒല്ലൂർ നിയോജക മണ്ഡലത്തിലെ റോഡുകൾ സേഫ്റ്റി കോറിഡോറാക്കി മാറ്റും; മന്ത്രി കെ രാജൻ.

റെസ്ക്യൂ കൺട്രോൾ റൂം ആരംഭിക്കും.

ഒല്ലൂർ:

കുതിരാൻ മുതൽ പാലിയേക്കര വരെയുള്ള ഒല്ലൂർ നിയോജക മണ്ഡത്തിലെ റോഡ് ഒരു സേഫ്റ്റി കോറിഡോറാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ കുറഞ്ഞ കാലത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. പീച്ചി പൊലീസ് സ്റ്റേഷൻ ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെയും പീച്ചി പൊലീസ് സ്റ്റേഷനിൽ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെയും നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മണ്ണുത്തി പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ഒരു റെസ്ക്യൂ കൺട്രോൾ റൂം ഔപചാരികമായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കുതിരാൻ മുതൽ പാലിയേക്കര വരെയുള്ള ഹൈവേയുടെ വശങ്ങൾ പൊലീസിന്റെ ക്യാമറ കണ്ണുകളിലേക്ക് കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു.

2020-21 വർഷത്തെ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജില്ലാ പൊലീസ് മേധാവി ആർ ആദിത്യ, ഒല്ലൂർ അസി. കമ്മീഷ്ണർ ഓഫ് പൊലീസ് കെ സി സേതു, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡണ്ട് കെ ആർ രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ വി സജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർ ആനി ജോയ്, പിഡബ്ല്യൂഡി ബിൽഡിംങ്സ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ബേസിൽ ചെറിയാൻ എന്നിവർ പങ്കെടുത്തു.

Related Posts