ഓക്സിജന്‍ കിടക്കകളുള്ള കൊവിഡ് ആശുപത്രി തുറന്ന് കൊച്ചി കോര്‍പറേഷന്‍.

കൊവിഡ് ചികിത്സയ്ക്കായി കോര്‍പറേഷന്‍ സജ്ജമാക്കിയത് 102 ഓക്സിജന്‍ കിടക്കകളുള്ള ആശുപത്രി.

കൊച്ചി:

കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റുമായി സഹകരിച്ച് കൊച്ചിൻ പോര്‍ട്ടിന്റെ ഉടമസ്ഥതയില്‍ വെല്ലിങ്‌ടണ്‍ ഐലൻഡിലുള്ള സാമുദ്രിക ഹാളിലാണ് ഓക്സിജന്‍ ബെഡുള്ള ആശുപത്രി തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് ചികിത്സയ്ക്കായി കൊച്ചി കോര്‍പറേഷന്‍ സജ്ജമാക്കിയ 102 ഓക്സിജന്‍ കിടക്കകളുള്ള ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ രോഗികളെ പ്രവേശിപ്പിക്കും. രാജ്യത്താദ്യമായാണ് ഒരു തദ്ദേശസ്ഥാപനം ഓക്സിജന്‍ കിടക്കകളുള്ള ആശുപത്രി സജ്ജമാക്കുന്നത്. കോര്‍പറേഷന്‍, ജില്ലാ ഭരണവൃന്ദം, ദേശീയ ആരോഗ്യദൗത്യം എന്നിവ ചേര്‍ന്നാണ് ആശുപത്രിക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയത്.

Related Posts