ഓണത്തിനൊരുമുറം പച്ചക്കറി; തൈകളും വിത്തും വിതരണം ചെയ്തു.
പൂക്കോട്:
ഓണത്തിനൊരുമുറം പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി പച്ചക്കറിതൈകള്‍, വിത്ത് എന്നിവ വിതരണം ചെയ്തു. പൂക്കോട് കൃഷിഭവനാണ് പദ്ധതിയുടെ ഭാഗമായ വിതരണം സംഘടിപ്പിച്ചത്. തക്കാളി, മുളക്, വെണ്ട, വഴുതിന, പയര്‍ എന്നിവയുടെ തൈകളും പാവല്‍, ചീര എന്നിങ്ങനെ മറ്റ് നാല് ഇനം വിത്തുകളുമാണ് വിതരണം ചെയ്തത്. വാര്‍ഡ് തലത്തില്‍ ആര്‍ ആര്‍ ടികള്‍ വഴിയാണ് വിതരണം.
ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എം പി അനിഷ്മ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭയിലെ മുതിര്‍ന്ന കര്‍ഷകനായ പ്രേമന്‍ തൈകള്‍ ഏറ്റുവാങ്ങിയായിരുന്നു ഉദ്ഘാടനം. കൗണ്‍സിലര്‍മാരായ ഷെഫീന, ദിനില്‍ ചടങ്ങിൽ പങ്കെടുത്തു.