ഓണത്തിന് ഒരു മുറം പച്ചക്കറി  പദ്ധതിക്ക് തുടക്കമിട്ട് തളിക്കുളം ഗ്രാമപഞ്ചായത്ത്.

ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

തളിക്കുളം

തളിക്കുളം ഗ്രാമപഞ്ചായത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി  പദ്ധതിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തളിക്കുളം ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും പച്ചക്കറി ഉത്പാദിപ്പിക്കുക എന്നതാണ്

പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 4700 പാക്കറ്റ് വിത്തുകളാണ് പഞ്ചായത്തിൽ വിതരണം ചെയ്യുന്നത്. ചീര,  വെണ്ട, വഴുതന, പച്ചമുളക്, തക്കാളി, പയർ തുടങ്ങിയ പച്ചക്കറി വിത്തുകളാണ് വിതരണം ചെയ്യുന്നത്. തളിക്കുളം കൃഷിഭവനിൽ നടന്ന ചടങ്ങ് തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ഐ സജിത ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം കെ ബാബു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ എ. ടി ഗ്രേസി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി  ബുഷറ അബ്ദുൾ നാസർ, കൃഷിഭവനിലെ ഉദ്യോഗസ്ഥർ, പഞ്ചായത്തിലെ കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Related Posts