ഓണത്തിന് ഒരു മുറം പച്ചക്കറി; വലപ്പാട് മജ്ജീരം കുടുംബശ്രീ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പച്ചക്കറിതൈ നട്ടു.
വലപ്പാട്:
വലപ്പാട് ഗ്രാമപഞ്ചായത്തിലെ മജ്ജീരം കുടുംബശ്രീ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പച്ചക്കറിതൈ നട്ടു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ പ്രസാദ് പച്ചക്കറിതൈ നടീൽ ഉദ്ഘാടനം ചെയ്തു. പ്രിയ സന്തോഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വസന്തദേവ ലാൽ, വാർഡ് മെമ്പർ മണി ഉണ്ണികൃഷണൻ, സി ഡി എസ് ലത കിഷോർ, പി കെ ശശിധരൻ, രാജൻ പട്ടാട്ട്, സുധീർ കോലാന്ത്ര എന്നിവർ ആശംസകൾ അർപ്പിച്ചു. ദിവ്യ മഹിജൻ സ്വാഗതവും സുഗന്ധി ഉല്ലാസ്സ് നന്ദിയും പറഞ്ഞു. ഡാലിയ സുധീർ, ഷീജ മനോജ്, സുധവത്സൻ, ഷൈന സുധീർ, ലത സുന്ദരൻ എന്നിർ നേതൃത്വം നൽകി.