ഓണ്‍ലൈന്‍ ജാപ്പനീസ് കോഴ്‌സ്
കേരള സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ജാപ്പാനീസ് സ്റ്റഡീസ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആറുമാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ ജാപ്പാനീസ് ഭാഷാ പഠന കോഴ്‌സ് നടത്തുന്നു. 12,000 രൂപയാണ് ഫീസ്. പാഠപുസ്തകങ്ങള്‍ക്ക് 3,000 രൂപ. ഓഗസ്റ്റ് മാസത്തില്‍ ക്ലാസുകള്‍ ആരംഭിക്കും. ആഴ്ചയില്‍ മൂന്നു ദിവസമാണ് ക്ലാസ്. വിദ്യാഭ്യാസ യോഗ്യതയോ പ്രായപരിധിയോ ബാധകമല്ല. വിശദവിവരങ്ങള്‍ക്കും കോഴ്‌സില്‍ ചേരുന്നതിനും ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റായ www.keralabhashainstitute.org സന്ദര്‍ശിക്കുക.