നൊമാഡ് ലാൻഡിന് മൂന്ന് ഓസ്കാർ; ആന്റണി ഹോപ്കിൻസ്, മക്‌ഡോർമെൻഡ് മികച്ച അഭിനേതാക്കൾ.
ഓസ്കാർ പ്രഖ്യാപിച്ചു; മികച്ച ചിത്രം നൊമാഡ് ലാൻഡ്; മികച്ച സംവിധായിക ക്ലോയ് ഷാവോ.
ലോസ് ആഞ്ചലീസ്:
93-ാമത് ഓസ്കാർ പുരസ്‌കാരവേദിയിൽ മികച്ച നേട്ടം കൊയ്ത് ക്ലുയി ഷാവോയുടെ നൊമാഡ് ലാൻഡ്. ചിത്രത്തിലൂടെ മികച്ച സംവിധായകയ്ക്കുള്ള പുരസ്‌കാരം ക്ലോയ് ഷാവോയും മികച്ച നടിക്കുളള പുരസ്‌കാരം ഫ്രാൻസസ് മക്‌ഡോർമെൻഡും സ്വന്തമാക്കി. മികച്ച ചിത്രം, മികച്ച സംവിധായിക, മികച്ചനടി എന്നിവയടക്കം മൂന്ന് പുരസ്കാരങ്ങളാണ് നൊമാഡ് ലാൻഡ് നേടിയത്. ഓസ്ക്കറിൽ മികച്ച സംവിധായകർക്കുള്ള പുരസ്കാരം നേടുന്ന ആദ്യ ഏഷ്യൻ വംശജയായിരിക്കുയാണ് ക്ലോയ് ഷാവോ. മികച്ച നടിക്കുളള മെക്ഡോർമൻഡിന്റെ മൂന്നാമത്തെ ഓസ്ക്കറാണിത്. ദി ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്റണി ഹോപ്കിൻസ് മികച്ച നടനുള്ള പുരസ്‌കാരം നേടി. മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആന്റണി ഹോപ്കിൻസ്. ആറു തവണ നോമിനേഷൻ ലഭിച്ച ഹോപ്കിൻസ് ഇത് രണ്ടാം തവണയാണ് മികച്ച നടനുള്ള പുരസ്കാരം നേടുന്നത്. 1992ൽ ദി സൈലൻസ് ഓഫ് ദി ലാമ്പിലെ അഭിനയത്തിനായിരുന്നു ഇതുമുൻപ് പുരസ്കാരം ലഭിച്ചത്.
ഡാനിയൽ കലൂയയാണ് മികച്ച സഹനടൻ. ജൂദാസ് ആൻഡ് ദി ബ്ലാക്ക് മെസയ്യ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് ഡാനിയൽ മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായത്. പ്രോമിസിംഗ് യംഗ് വുമണിന്റെ രചന നിർവഹിച്ച എമറാൾഡ് ഫെന്നൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദി ഫാദറിന്റെ രചന നിർവഹിച്ച ക്രിസ്റ്റഫർ ഹാംപ്ടണും ഫ്‌ളോറിയൻ സെല്ലറും സ്വന്തമാക്കി.
ഓസ്കാർ 2021 ജേതാക്കൾ:
മികച്ച ചിത്രം: നൊമാഡ് ലാൻഡ്
മികച്ച നടൻ: ആന്തണി ഹോപ്കിൻസ് (ചിത്രം-ദി ഫാദർ)
മികച്ച നടി: മെക്ഡൊർമൻഡ് (ചിത്രം-നൊമാഡ് ലാൻഡ്)
സംവിധാനം: ക്ലുയി ചാവോ (നൊമാഡ് ലാൻഡ്)
സഹനടി: യുങ് ജുങ് (മിനാരി)
സഹനടൻ: ഡാനിയൽ കലൂയ (ജൂദാസ് ആൻഡ് ബ്ലാക്ക് മെസയ്യ)
അന്താരാഷ്ട്ര ഫീച്ചർ ചിത്രം: അനഥർ റൗണ്ട്
ആനിമേറ്റഡ് ഫീച്ചർ ചിത്രം: സോൾ
ഡോക്യുമെന്ററി ഫീച്ചർ ചിത്രം: മൈ ഒക്ടപസ് ടീച്ചർ
ഒറിജിനൽ സ്കോർ: സോൾ
ഒറിജിനൽ സോങ്: ഫൈറ്റ് ഫോർ യു ( ജൂദാസ് ആൻഡ് ബ്ലാസ് മെസയ്യ)
ഒറിജിനൽ സ്ക്രീൻപ്ലേ: പ്രോമിസിങ് യങ് വുമൺ
അഡാപ്റ്റഡ് സ്ക്രീൻപ്ലേ: ദി ഫാദർ
ഛായാഗ്രഹണം: മൻക്
മേക്കപ്പ് ആൻഡ് ഹെയർസ്റ്റൈലിങ്: മാ റെയ്നീസ് ബ്ലാക്ക് ബോട്ടം
കോസ്റ്റിയൂം ഡിസൈൻ: മാ റെയ്നീസ് ബ്ലാക്ക് ബോട്ടം
ഫിലിം എഡിറ്റിങ്: സൗണ്ട് ഓഫ് മെറ്റൽ
സൗണ്ട്: സൗണ്ട് ഓഫ് മെറ്റൽ
ലൈവ് ആക്ഷൻ ഷോർട്ട്: ടു ഡിസ്റ്റന്റ് സ്ട്രയ്ഞ്ചേഴ്സ്.
ആനിമേറ്റഡ് ഷോർട്ട്: ഇഫ് എനിത്തിങ് ഹാപ്പൻസ് ഐ ലവ് യു
ഡോക്യുമെന്ററി ഷോർട്ട്: കൊളെറ്റ്
വിഷ്വൽ ഇഫക്റ്റ്സ്: ടെനെറ്റ്.
പ്രൊഡക്ഷൻ ഡിസൈൻ: മൻക്.
യൂണിയൻ സ്റ്റേഷനിലാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ചടങ്ങ് നടന്നത്. അമേരിക്കയിലെ പുരസ്‌കാര വേദിയിലെത്താൻ കഴിയാത്തവർക്കായി യുകെയിൽ പ്രേത്യക ഹബ് ഒരുക്കിയിട്ടുണ്ട്. 170 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.