പഞ്ചായത്ത് ഹെൽപ് ഡെസ്ക്കിൽ നിന്നും നാല് മൊബൈൽ ഫോണുകൾ പഠനാവശ്യത്തിനായി ഇതിനോടകം നൽകിക്കഴിഞ്ഞു.
ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണില്ലാത്ത വിദ്യാർത്ഥിക്ക് സഹായവുമായി മാള പഞ്ചായത്ത് ഹെൽപ് ഡെസ്ക്.
മാള:
അഷ്ടമിച്ചിറ ഗാന്ധി സ്മാരക സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അഭിഷേകിനാണ് മൊബൈൽ ഫോൺ കൈമാറിയത്. അഞ്ചാം വാർഡിൽ താമസക്കാരനായ സഹദേവന്റെയും ഓമനയുടെയും മകനാണ് അഭിഷേക്. പഠിക്കാനായി മൊബൈൽ ഫോണില്ല എന്ന അഭിഷേകിന്റെ ആവശ്യം പഞ്ചായത്ത് ഹെൽപ് ഡെസ്കിൽ അറിയിച്ചതിനെത്തുടർന്ന് കുഴൂർ പി എച്ച് സിയിലെ ഡോക്ടർ മനു മാത്യുവാണ് മൊബൈൽ വാങ്ങുന്നതിന് വേണ്ട സഹായം നൽകിയത്. പഞ്ചായത്ത് ഹെൽപ് ഡെസ്ക്കിൽ നിന്നും നാല് മൊബൈൽ ഫോണുകൾ പഠനാവശ്യത്തിനായി ഇതിനോടകം നൽകിക്കഴിഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക്, ഹെൽപ് ഡെസ്ക് അംഗങ്ങളായ അഭിജിത്ത്, സ്മിജേഷ് ആർ ആർ ടി അംഗങ്ങളായ അജിത് കുമാർ, അക്ഷയ് എന്നിവരും ചേർന്ന് അഭിഷേകിന്റെ വീട്ടിൽ നേരിട്ടെത്തി മൊബൈൽ ഫോൺ കൈമാറി.