ഓൺലൈൻ പഠനത്തിന് തളിക്കുളം സിപിഐ സഹോദർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ നൽകി.
തളിക്കുളം
കൊവിഡ് 19 പശ്ചാത്തലത്തിൽ ഓൺലൈനായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തളിക്കുളം സി പി ഐ സഹോദർ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ നൽകി. സി പി ഐ സ്റ്റേറ്റ് കൗൺസിൽ അംഗം സ്വർണലത ടീച്ചർ കുട്ടികൾക്ക് ഫോണുകൾ കൈമാറി. സഖാവ് കേശവൻ തിരുവടത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്രാഞ്ച് സെക്രട്ടറി രാമചന്ദ്രൻ കൊലയാപറമ്പത്ത് സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സജിന പർവിൻ, സി പി ഐ തളിക്കുളം എൽ സി സെക്രട്ടറി സുഗതൻ മാഷ്, നൗഷാദ്, അനൂപ് തളിക്കുളം, ബേസിൽ കിരൺ, ശ്യാം എന്നിവർ പങ്കെടുത്തു.