കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എം സി എസ് മേനോൻ (84) അന്തരിച്ചു.

തൃശ്ശൂർ:

കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എം സി എസ് മേനോൻ അന്തരിച്ചു. ലിവർ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് വൈകിട്ട് 5 മണിക്ക് എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

സൗത്ത് ഇന്ത്യൻ ബാങ്ക് എ ജി എമ്മും സ്റ്റാഫ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പലുമായിരുന്നു. നിലവില്‍ തൃശൂര്‍ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ ആണ്.

ജയ എം സി എസ് മേനോൻ ആണ് ഭാര്യ. പത്മശ്രീ ഡോ. സുന്ദർമേനോൻ, കരുണാകരൻ, ശാന്തി, മായ, ഗായിക ശോഭ ബാലമുരളി, ഡോ. കിഷോര്‍ എന്നിവർ മക്കളാണ്. പ്രശസ്ത സിനിമാതാരം അപർണ ബാലമുരളി പേരക്കുട്ടിയാണ്.
പ്രശസ്ത ഗായകനും സംഗീത സംവിധായകനും വീണ വാദകനും കൂടിയായ കെ പി ബാലമുരളി, മകള്‍ ശോഭയുടെ ഭര്‍ത്താവാണ്.

കലാ സാംസ്കാരിക രംഗത്തും സാമൂഹിക രംഗത്തും പ്രവർത്തിച്ചിരുന്ന അദ്ദേഹം, തൃശൂരിലെ കലാകാരന്മാരുടെ കൂട്ടായ്മയായ 'സ്വരം' സംഘടനയുടെ മുഖ്യരക്ഷാധികാരി കൂടിയാണ്.

Related Posts