കോടിക്കണക്കിന് രൂപയുടെ പൊതുമുതൽ കിടന്നു നശിച്ചു പോകുന്നതിനെതിരെ ചേർപ്പ്മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം

ചേർപ്പ്:

സർക്കാർ ഓഫീസുകൾക്ക് മുൻപിലും റോഡരുകിലും കോടിക്കണക്കിനു രൂപയുടെ പൊതുമുതൽ കിടന്നു നശിച്ചു പോകുന്നതിനെതിരെ ചേർപ്പ്മണ്ഡലം യൂത്തുകോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു. ചേർപ്പ് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തുരുമ്പെടുത്ത് കിടന്നു നശിക്കുന്ന റോഡ് റോളർ പ്രതീകാത്മകമായി ടാർപോളിൻകൊണ്ട് മൂടിയാണ് പ്രതിഷേധിച്ചത്. യുത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ മുത്തുള്ളിയാലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്. സുജിത്ത് തേറമ്പത്ത്, ഷനിൽ പെരുവനം, വിമൽ കെ എസ്, ഹരീഷ് തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ കെ ആർ സിദ്ധാർത്ഥൻ, പ്രദീപ് പാലിയങ്ങോട്ട്, കെ ആർ പീയൂസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Related Posts