തൃശൂര്‍ റൂറല്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പള്‍സ് ഓക്സി മീറ്ററുകള്‍ നല്‍കി.
കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പള്‍സ്ഓക്സി മീറ്ററുകള്‍ നല്‍കി.
തൃശ്ശൂർ :
തൃശൂര്‍ റൂറല്‍ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തില്‍ കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പള്‍സ് ഓക്സി മീറ്ററുകള്‍ നല്‍കി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ ഓക്സി മീറ്റകളുടെ ലഭ്യതക്കുറവ് പരിഹരിക്കാനാണ് എസ്പിസി തൃശൂര്‍ റൂറലിലെ അധ്യാപകരും കേഡറ്റുകളും റൂറല്‍ എ ഡി എന്‍ ഒയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആശുപത്രികള്‍ക്ക് ഓക്സി മീറ്ററുകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായാണ് കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് 10 പള്‍സ് ഓക്സിമീറ്ററുകള്‍ നല്‍കിയത്. വിതരണോദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു. തൃശൂര്‍ റൂറല്‍ എ ഡി എന്‍ ഒ മനോഹരന്‍ പി ആര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ ജി രജീഷ്, വാര്‍ഡ് മെമ്പര്‍മാരായ ദിവ്യ ഷാജു, പ്രനില ഗിരീശന്‍, സ്വപ്ന സത്യന്‍, കൊടകര സിപിഒ സന്ധ്യ പി ഒ എന്നിവര്‍ പങ്കെടുത്തു.