കൊടകര കൊപ്രക്കളം കിണര്‍ ഡി എക്‌സ് എക്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ഫോണും പഠനോപകരണങ്ങളും നൽകി.
കൊടകര:
കൊടകര കൊപ്രക്കളം കിണര്‍ ഡി എക്‌സ് എക്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രയാസം നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണും കൊപ്രക്കളം മേഖലയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണവും വിതരണം ചെയ്തു. പഠനോപകരണ വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി കെ മുകുന്ദന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ടി കെ പത്മനാഭന്‍, വി വി സുരാജ് എന്നിവര്‍ പങ്കെടുത്തു. പി എം വിനോജ് സ്വാഗതവും പി ജെ ലിജോ നന്ദിയും പറഞ്ഞു.