ഗ്രാമസഭകളുടെ മികച്ച സംഘാടനത്തിനുള്ള 2021 ലെ ദേശിയ പുരസ്‌കാരമായ നാനാജി ദേശ്മുഖ് രാഷ്ട്രീയഗൗരവ് ഗ്രാമസഭ പുരസ്‌കാരം കൊടകര പഞ്ചായത്തിന് ലഭിച്ചു.
കൊടകര പഞ്ചായത്തിന് ദേശിയ പുരസ്കാരം.

കൊടകര: ഗ്രാമസഭകളുടെ മികച്ച സംഘാടനത്തിനുള്ള 2021 ലെ ദേശിയ പുരസ്‌കാരമായ നാനാജി ദേശ്മുഖ് രാഷ്ട്രീയഗൗരവ് ഗ്രാമസഭ പുരസ്‌കാരം കൊടകര പഞ്ചായത്തിന് ലഭിച്ചു. 2019- 2020 വർഷത്തിൽ ജനപങ്കാളിത്തത്തോടെ മികച്ച രീതിയിൽ ഗ്രാമസഭകൾ സംഘടിപ്പിച്ചത് പരിഗണിച്ചാണ് പുരസ്‍കാരം. പഞ്ചായത്തീരാജ് മന്ത്രാലയത്തിൽ നിന്നാണ് അറിയിപ്പ് ലഭിച്ചത്. സംസ്ഥാനത്ത് കൊടകര പഞ്ചായത്തിന് മാത്രമാണ് പുരസ്‍കാരം ലഭിച്ചത്. അസമിലെ സോനാപൂർ, തമിഴ്നാട്ടിലെ പുളിയംപട്ടി, പശ്ചിമബംഗാളിലെ ആംസോൾ എന്നിവയാണ് ഈ പുരസ്‍കാരത്തിന് അർഹത നേടിയ മറ്റു പഞ്ചായത്തുകൾ.