കടകൾ തുറക്കാൻ അനുവദിക്കില്ല; ബീച്ചുകൾ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.

കണ്ടെയിൻമെന്റ് സോണുകളിൽ കടകൾ തുറക്കാൻ അനുവദിക്കില്ല; ബീച്ചുകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.

തൃശ്ശൂർ:

കണ്ടെയിൻമെന്റ് സോണുകളിൽ കടകൾ, മാർക്കറ്റ് എന്നിവ തുറക്കാൻ അനുവാദമില്ലെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ വകുപ്പുകളിലെ ജില്ലാ ഉദ്യോഗസ്ഥരുമായി കളക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. വ്യാപനം കുറയ്ക്കുന്നതിന് വേണ്ടി അടിയന്തര നടപടികൾ സ്വീകരിക്കും. മൈക്രോ കണ്ടെയിൻമെന്റ് സോണുകളിൽ ഇടറോഡുകൾ ഉൾപ്പെടെ എല്ലാ വഴികളും അടയ്ക്കാനും പൊലീസിന് നിർദ്ദേശം നൽകി.

ബീച്ചുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ, ടൂറിസം സെന്ററുകൾ എന്നിവ താൽക്കാലികമായി അടച്ചിടും. റെയിൽവേ സ്റ്റേഷനിൽ കോവിഡ് പരിശോധനയ്ക്കായി പ്രത്യേക ടീം രൂപീകരിക്കാനും തീരുമാനമായി. രാത്രികാലങ്ങളിലെ കർഫ്യൂ ശക്തമാക്കും. മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കാത്ത കടകൾക്കെതിരെ നടപടി എടുക്കും.

സെക്ടറൽ മജിസ്ട്രേറ്റുമാർ, പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥരെ നിയമ ലംഘനം തടയുന്നതിനും നിരീക്ഷണത്തിനുമായി ചുമതലപ്പെടുത്തി. പഞ്ചായത്ത്, മുൻസിപ്പാലിറ്റി തലത്തിൽ കാര്യങ്ങൾ കാര്യക്ഷമമാക്കുന്നതിന് ആർ ആർ ടി രൂപീകരിക്കാനും ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് എന്നിവരുടെ സേവനം ഉപയോഗിക്കും. കോവിഡ് രോഗികൾക്കായി സിഎഫ്എൽടിസി കേന്ദ്രങ്ങൾ വ്യാപകമാക്കാനും യോഗം തീരുമാനിച്ചു. ഓൺലൈൻ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്റർ, റൂറൽ എസ്പി ജി പൂങ്കുഴലി, കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി വി സതീശൻ, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Posts