കൊടുങ്ങല്ലൂരിൽ ഡൊമിസിലറി സെന്ററുകൾ തുറക്കുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊടുങ്ങല്ലൂരിൽ ഡൊമിസിലറി സെന്ററുകൾ തുറക്കുന്നു.

കൊടുങ്ങല്ലൂർ:

കൊടുങ്ങല്ലൂർ നഗരസഭയിൽ കൊവിഡ് പൊസറ്റിവിറ്റി നിരക്ക് 34%ൽ എത്തിയ സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

ലോകമലേശ്വരം, പുല്ലൂറ്റ്, മേത്തല വില്ലേജുകളിൽ കൊവിഡ് പോസിറ്റീവ് ആയവരെ താമസിപ്പിച്ച് സംരക്ഷിക്കുന്നതിനും ചെറു കേന്ദ്രങ്ങളായ ഡി സി സി (ഡൊമിസിലറി കെയർ സെന്റർ) രണ്ടു ദിവസത്തിനകം ആരംഭിക്കും. ആദ്യഘട്ടത്തിൽ പി ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിട സമുച്ചയത്തിൽ ആണ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. നൂറോളം പേരെ ഇവിടെ കിടത്തി സംരക്ഷിക്കാം. ഇവിടേക്ക് ആവിശൃമായ പശ്ചാത്തല സൗകര്യങ്ങൾ യുദ്ധ കാല അടിസ്ഥാനത്തിൽ സജ്ജീകരിക്കും തുടർന്ന് ടൗൺഹാൾ ടി ഡി പി ഹാൾ എന്നിവിടങ്ങളിലും ആരംഭിക്കും.

ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്കും വീടുകളിൽ റൂം ഐസോലേഷൻ സൗകര്യം ഇല്ലാത്തവർക്കും മാത്രമാണ് ഈ കേന്ദ്രങ്ങൾ. സെന്റർ നടത്തിപ്പിന്റെ പൂർണ ചുമതല നഗരസഭ സെക്രട്ടറിക്കും അഡ്മിനിസ്ട്രേറ്റീവ് ചുമതല നഗരസഭയിലെ രണ്ട് അധ്യാപകർക്കും ആയിരുക്കും. രോഗികളുടെ ആരോഗ്യ പ്രശ്നങ്ങൾ ദിനം പ്രതി വിലയിരുത്തുവാൻ ആരോഗ്യ പ്രവർത്തകരെ ചുമതലപെടുത്തും. കെയർ ടെയ്‌ക്കർമാരായ രണ്ടു പേരെ ഡ്യൂട്ടിക്കായി നിയമിക്കും.

Related Posts