കൊവിഡ് വ്യാപനത്തെ തുടർന്ന് കൊടുങ്ങല്ലൂർ മേഖലയിലെ 4 ഗ്രാമപഞ്ചായത്തുകൾ അടച്ചു.
കൊടുങ്ങല്ലൂരിൽ നാല് പഞ്ചായത്തുകൾ അടച്ചു.
By swathy
കൊടുങ്ങല്ലൂർ :
കൊടുങ്ങല്ലൂർ തീരമേഖലയിൽ നാല് പഞ്ചായത്തുകൾ അടച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറിയാട്, എടവിലങ്, ശ്രീനാരായണപുരം, മതിലകം, എന്നീ പഞ്ചായത്തുകൾ ആണ് അടച്ചത്. ഈ പഞ്ചായത്തുകൾ കണ്ടൈൻമെന്റ് സോണുകളായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചിരുന്നു. കണ്ടൈൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണം ലംഗിക്കുന്നവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു .