കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം ഊര്‍ജയാന്‍ പദ്ധതിയ്ക്ക് തുടക്കം.
കൊടുങ്ങല്ലൂര്‍:
സംസ്ഥാന സര്‍ക്കാരിന്റെ എനര്‍ജി മാനേജ്മെന്റ് സെന്റർ ജില്ലാ ഘടകത്തിന്‍റെ നേതൃത്വത്തിലുള്ള ഊര്‍ജയാന്‍ പദ്ധതിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡല തല ഉദ്ഘാടനം എം എല്‍ എ അഡ്വ. വി ആര്‍ സുനില്‍ കുമാർ നിർവഹിച്ചു. സുസ്ഥിര ജീവിതം ഊര്‍ജ്ജ സംരക്ഷണത്തിലൂടെ എന്ന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് ഊര്‍ജയാന്‍.
മാള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസണ്‍ അധ്യക്ഷത വഹിച്ചു. എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍ മുഖ്യാതിഥിയായി. ഇ എം സി ജില്ലാ കോര്‍ഡിനേറ്റര്‍ ടി വി വിമല്‍ കുമാര്‍, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ എം യു ഷിനിജ, ഇലക്ട്രിക്കല്‍ ഡിവിഷന്‍ കെ എസ് ബി എല്‍ കൊടുങ്ങല്ലൂര്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി കെ സുധര്‍മ്മന്‍, ബി ഡി ഒ, ജയ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തു.