കാട്ടുകാമ്പാലിൽ അനധികൃതമായി തോടിന് കുറുകെ സ്ഥാപിച്ച വലകൾ പൊളിച്ചുമാറ്റി.

തൃശൂർ:

കാട്ടുകാമ്പാൽ പഞ്ചായത്തിൽ നൂറടി തോട്ടിൽ നീരൊഴുക്ക് തടസ്സപ്പെടുത്തി അനധികൃതമായി തോടിന് കുറുകെ മൂന്നിടങ്ങളിൽ സ്ഥാപിച്ച വലകളും കൂടുകളും നീക്കം ചെയ്തു. തൃശൂർ ജില്ല ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ മാജ ജോസ് പി യുടെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ദീപ എം ന്റെ നേതൃത്യത്തിലുള്ള ഇൻലാൻഡ് പട്രോളിംഗ് സംഘമാണ് വലകൾ നീക്കം ചെയ്തത്. ഫിഷറീസ് ഉദ്യോഗസ്ഥർ ആയ സുരേഷ്ബാബു സി കെ, സിദ്ധിഖ് പി വൈ, ഇന്ദ്രജിത്ത് പി സി എന്നിവർ പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നു.

Related Posts