കാട്ടാകാമ്പൽ പഞ്ചായത്തിൽ കൊവിഡ് വ്യാപനം ശക്തം.
കാട്ടാകാമ്പൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക്.
കാട്ടാകാമ്പൽ:
കാട്ടാകാമ്പൽ പഞ്ചായത്തിൽ കൊവിഡ് വ്യാപനം ശക്തമായതിനാൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. നിലവിൽ നിരോധനാജ്ഞ നിലനിൽക്കുന്ന കാട്ടാകാമ്പൽ പഞ്ചായത്തിൽ 2, 3, 4, 5, 7, 9,11, 14, 15 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ ആവുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് നടപടി. കൊവിഡ് രോഗികളുടെ എണ്ണം 200 ലേക്ക് എത്തി. പരിശോധന ഫലം ഇനിയും പുറത്ത് വരാനുണ്ട്.
റേഷൻ കടകൾ, മരുന്നു കടകൾ ഒഴികെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാനാണ് നിർദ്ദേശം. ഇന്ന് വ്യാപാരികളും പൊതുപ്രവർത്തകരും ചേരുന്ന യോഗത്തിൽ തീരുമാനം എടുക്കും.