കാട്ടാന കൂട്ടം കൃഷി നശിപ്പിച്ചു.

വെറ്റിലപ്പാറയിൽ കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപക കൃഷി നാശം സംഭവിച്ചു.

അതിരപ്പിള്ളി:

വെറ്റിലപ്പാറ 15 മേഖലയിലിറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. നെടുംചാലിൽ ജെയ്‌സൻ, ശിവദാസൻ ചെറുപറമ്പിൽ, ഫ്രാൻസിസ് കാളാംപറമ്പിൽ എന്നിവരുടെ കാർഷികവിളകൾ ആണ് കാട്ടാന കൂട്ടം നശിപ്പിച്ചത്. ഫ്രാൻസിസിന്റെ പറമ്പിലെ 30 റബ്ബർമരങ്ങളും ആയിരം പൈനാപ്പിൾച്ചെടികളും ജെയ്‌സന്റെ കൃഷിയിടത്തിലെ 30 വാഴകളും ആനകൾ നശിപ്പിച്ചു. ഇന്നലെ അർദ്ധരാത്രി ഇറങ്ങിയ ആനകളെ മൂന്നുമണിയോടെയാണ് ഓടിക്കാനായത്. ഒരുതവണ നാട്ടുകാർ ആനകളെ ഓടിച്ച് കാടുകയറ്റിയെങ്കിലും ആനകൾ വീണ്ടും കൃഷിയിടത്തിലേക്ക് തിരിച്ചെത്തി കൃഷി നശിപ്പിക്കുകയായിരുന്നു.

Related Posts