കടുത്ത നിയന്ത്രണങ്ങൾക്ക്‌ ശേഷം ഇന്ന് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ.

തിരുവനന്തപുരം:

രണ്ട് ദിവസത്തെ കടുത്ത നിയന്ത്രണങ്ങൾക്ക്‌ ശേഷം സംസ്ഥാനത്ത്‌ തിങ്കളാഴ്ച ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകും.

● വാഹന ഷോറൂമുകൾ അറ്റകുറ്റപ്പണികൾക്ക്‌ മാത്രം തുറക്കാം. വിൽപ്പനയും മറ്റു പ്രവർത്തനങ്ങളും പാടില്ല.

● ബാങ്കും ധനകാര്യ സ്ഥാപനങ്ങളും തിങ്കളാഴ്ചയും ബുധനാഴ്ചയും മാത്രം.

● നിർമാണ മേഖലയിലുള്ള സൈറ്റ്‌ എൻജിനീയർമാർക്കും സൂപ്പർവൈസർമാർക്കും തിരിച്ചറിയൽ കാർഡ്‌/രേഖ കാട്ടി യാത്ര ചെയ്യാം.

● നിർമാണ സാമഗ്രികൾ വിൽക്കുന്ന കട തുറക്കാം.

● കെഎസ്‌ആർടിസി ദീർഘദൂര സർവീസുകളുണ്ടാകും.

● ഹോട്ടലുകളിൽ പാഴ്‌സലും ഓൺലൈൻ വിതരണവുമുണ്ടാകും.

● അവശ്യ കേന്ദ്ര, സംസ്ഥാന ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപറേഷൻ, ടെലികോം, ഇന്റർനെറ്റ്‌ സേവനദാതാക്കൾ എന്നിവ പ്രവർത്തിക്കും.

● ഭക്ഷ്യോൽപ്പന്നങ്ങൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളും കള്ളുഷാപ്പുകളും രാത്രി 7വരെ.

● വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ, ബസ്‌സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാ രേഖകൾ വേണം.

● രോഗികളുടെ കൂട്ടിരിപ്പുകാർ, വാക്‌സിൻ സ്വീകരിക്കുന്നവർ എന്നിവർക്ക്‌ രേഖ കാണിച്ച്‌ യാത്ര ചെയ്യാം.

Related Posts