കൊവിഡ് രണ്ടാം വ്യാപന ഘട്ടത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടെസ്റ്റ് പോസ്റ്റിവിറ്റി കൂടിയതിനാലാണ് കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
കടപ്പുറം ഗ്രാമപഞ്ചായത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ കലക്ടര്‍.
തൃശ്ശൂർ
കടപ്പുറം ഗ്രാമപഞ്ചായത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ നിയന്ത്രങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. കൊവിഡ് രണ്ടാം വ്യാപന ഘട്ടത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ടെസ്റ്റ് പോസ്റ്റിവിറ്റി കൂടിയതിനാലാണ് കൂടുതല്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കടപ്പുറം ഗ്രാമപഞ്ചായത്തിലെ ആറ് വാര്‍ഡുകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണ്. ഇതില്‍ 15ാം വര്‍ഡിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാല്‍ ചാവക്കാട് പൊലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും അനവശ്യമായി പുറത്തിറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കാനും വാഹനങ്ങളും കസ്റ്റഡിയിലെടുക്കാനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
പഞ്ചായത്തിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ റോഡുകള്‍ അടയ്ക്കും. ഓരോ മേഖലയിലേയും ഒന്നോ രണ്ടോ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി.
കൊവിഡ് പോസറ്റീവ് രോഗികളെ ഡൊമിസിലിയറി കെയര്‍ സെന്‍ററിലേക്ക് മാറ്റാനുള്ള നടപടി സ്വീകരിക്കാനും പഞ്ചായത്തിനോട് ജില്ല കലക്ടര്‍ പറഞ്ഞു. ഒരാഴ്ച്ചയ്ക്കുള്ളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞില്ലെങ്കില്‍ നിയന്ത്രങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ഓണ്‍ലൈനായി നടന്ന കോവിഡ് അവലോകന യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീന, ചാവക്കാട് പൊലീസ് സി ഐ നൗഷദ്, പഞ്ചായത്ത് പ്രസിഡന്‍റ് ഹസീന താജുദ്ദീന്‍, കടപ്പുറം പി എച്ച് സി ഡോ. ശ്രീകലരാമന്‍, സെബി വര്‍ഗീസ്, ഡോ അസീന എന്നിവര്‍ പങ്കെടുത്തു.